ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോ-പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി; എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

  1. Home
  2. National

ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോ-പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി; എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

air india


സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ കോ-പൈലറ്റ് ടേക്ക് ഓഫിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായി. സെപ്റ്റംബർ 6-ന് AI 151 വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന പൈലറ്റിനെ പരിശോധനയിൽ മദ്യ ഉപയോഗം തെളിഞ്ഞതോടെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം മൂലം വിമാന സർവീസ് തടസ്സപ്പെടുകയും തൊട്ടടുത്ത ദിവസമാണ് യാത്ര പുനരാരംഭിക്കുകയും ചെയ്തത്.

മെഡിക്കൽ പരിശോധനയുടെ അന്തിമ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്ക് മുൻപ് മറ്റൊരു എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡോപ്പ് ടെസ്റ്റ് നടത്താനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.