അഭിജീത്ത് ദിപ്കെയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

  1. Home
  2. National

അഭിജീത്ത് ദിപ്കെയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

dipke


കരുതൽ തടങ്കലിലായിരുന്ന സി.ജെ.പി നേതാവ് അഭിജീത്ത് ദിപ്കെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കെ.സി.എം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

അടുത്ത ഒരു വർഷക്കാലത്തേക്ക് പൂർണ്ണമായും സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, യാതൊരുവിധ അക്രമസംഭവങ്ങളിലും ഏർപ്പെടാതിരിക്കുക, അനധികൃതമായി സംഘം ചേരാതിരിക്കുക തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച സി.ജെ.പി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് മാർച്ചിൽ പങ്കെടുക്കാൻ എത്തിയ ദിപ്കെയെ പോലീസ് കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ കാണാതായെന്ന് ആരോപിച്ച് പാർട്ടി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.