മോദിയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎം, സിഎഎ തെളിവ്; രാഹുലിന് യെച്ചൂരിയുടെ മറുപടി

  1. Home
  2. National

മോദിയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎം, സിഎഎ തെളിവ്; രാഹുലിന് യെച്ചൂരിയുടെ മറുപടി

Yechuri


താന്‍ ബിജെപിയെ രാവും പകലും വിമര്‍ശിക്കുമ്പോഴും കേരള മുഖ്യമന്ത്രി തന്നെയാണ് സദാ വിമര്‍ശിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎം ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതി വിഷയത്തിലും ആര്‍ട്ടിക്കിള്‍ 370 വിഷയത്തിലും സിപിഐഎം മാത്രമാണ് മോദിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തത്. കേരളത്തില്‍ എല്‍ഡിഎഫ് ഇരുപതില്‍ പതിനെട്ട് സീറ്റും നേടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

താന്‍ ബിജെപിയെ നിരന്തരമായി എതിര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിമര്‍ശിക്കുന്നുവെന്നാണ് പാലക്കാട്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്. എതിര്‍ക്കുന്നവരെ ബിജെപി വേട്ടയാടും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു.

24 മണിക്കൂറും ബിജെപിയെ എതിര്‍ക്കുന്ന തന്നെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നാല്‍ പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ പിന്നാലെ നടന്ന് വേട്ടയാടുന്ന സ്വഭാവമാണ് ബിജെപിയ്ക്കുള്ളത്. അത് കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രം കാണുന്നില്ലെന്നും ഇത് മലയാളികള്‍ ചിന്തിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.