കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ സി.പി.ഐ സമരം: നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിന് ഛത്തീസ്ഗഢ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. 300 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പൊലീസ്. കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
300 പേരിൽ കൂടുതൽ സമരത്തിൽ പങ്കെടുത്താൽ അനുമതി നിഷേധിക്കുമെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്ത് കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ നേതാക്കൾ വ്യക്തമാക്കി.
