സിപിഐയുടെ രാജ്യസഭാ സീറ്റ് ആർക്കും വിട്ടുനൽകില്ല; ബിനോയ് വിശ്വം

  1. Home
  2. National

സിപിഐയുടെ രാജ്യസഭാ സീറ്റ് ആർക്കും വിട്ടുനൽകില്ല; ബിനോയ് വിശ്വം

BINOY VISWOM


സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് മത്സരിക്കാൻ വേണമെന്ന ആവശ്യവുമായി ജോസ് കെ മാണി. വിജയ സാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. സീറ്റിന് വേണ്ടി ശക്തമായി വാദിക്കാൻ കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയപ്പോൾ പാർട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് ഉണ്ടായിരുന്നു. ഇത് തുടർന്നും വേണമെന്നതാണ് ആവശ്യം.

എന്നാൽ സിപിഐയുടെ സിറ്റ് സിപിഐക്ക് തന്നെ എന്ന് ബിനോയ് വിശ്വവും വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും കേരള കോൺഗ്രസ് എം സുഹൃത്തുക്കളാണാണെന്നും എൽഡിഎഫിന് ഒരു സംസ്കാരം ഉണ്ടെന്നും കൂടി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയം പരസ്യമായി ചർച്ച ചെയ്യാനില്ലെന്നതാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്.