ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ബി.ജെ.പി എം.എൽ.എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വാർത്ത പങ്കിട്ടു, ഇരുവരുടേയും ബിജെപി മെമ്പർഷിപ്പ് കാർഡുകൾ പങ്കുവച്ചാണ് റിവാബയുടെ പോസ്റ്റ്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ അംഗത്വം സ്വീകരിച്ചത്. 35 കാരനായ ജഡേജ രാജ്യാന്തര ട്വന്റി 20യിൽ നിന്നും ഇക്കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.