നീറ്റ് പരീക്ഷയിൽ നിർണായക മാറ്റങ്ങൾ; പരീക്ഷാ സമയം 195 മിനിറ്റാക്കി, ബുക്ക്ലെറ്റിലും പരിഷ്‌കാരം

  1. Home
  2. National

നീറ്റ് പരീക്ഷയിൽ നിർണായക മാറ്റങ്ങൾ; പരീക്ഷാ സമയം 195 മിനിറ്റാക്കി, ബുക്ക്ലെറ്റിലും പരിഷ്‌കാരം

neet


നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ നീതിയുക്തവും സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്.

പുതിയ ക്രമീകരണപ്രകാരം പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകിട്ട് 5.15 വരെയാണ് നടക്കുക. ഹാജർ പട്ടികയിൽ ഒപ്പിടൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കാരണം വിദ്യാർഥികളുടെ എഴുത്തുസമയം നഷ്ടമാകാതിരിക്കാനാണ് ഈ മാറ്റമെന്ന് എൻടിഎ വ്യക്തമാക്കി.

റഫ് വർക്കിനായി ചോദ്യപ്പേപ്പർ ബുക്ക്ലെറ്റിൽ അനുവദിച്ചിരിക്കുന്ന സ്ഥലവും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് പേജുകൾ മാത്രമായിരുന്ന റഫ് വർക്കിന് അനുവദിച്ചിരുന്നത് അത് നാല് പേജുകളായി ആയി ഉയർത്തി.മുൻപ് റഫ് വർക്കുകൾക്കായുള്ള പേജുകൾ ബുറ്റ്ലെറ്റിന്റെ അവസാനഭാഗത്തായിരുന്നു. എന്നാൽ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. നിർദേശങ്ങൾ അടങ്ങിയ ഭാഗത്തിന് പിന്നാലെ 2 റഫ് പേജുകൾ ഉണ്ടാകും. ബാക്കി രണ്ടു പേജുകൾ അവസാനഭാഗത്തുമായിരിക്കും