'പ്രിയപ്പെട്ട ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരേ, ഏത് രാജ്യദ്രോഹിയെയാണ് അവർ ഭീഷണിപ്പെടുത്തുന്നത്?'; കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി
യു.എസ്. വിദേശകാര്യ പ്രതിനിധി മാർക്കോ റൂബിയോ മുംബൈ സന്ദർശിച്ചതിന് പിന്നാലെ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അന്താരാഷ്ട്ര ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഒന്നിച്ചുള്ള ചിത്രം അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി. വിഷയത്തിൽ രൂക്ഷമായ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
"പ്രിയപ്പെട്ട ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരേ, ഏത് രാജ്യദ്രോഹിയെയാണ് അവർ ഭീഷണിപ്പെടുത്തുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?" എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. നയതന്ത്രപരമായ ആവശ്യങ്ങളുടെ പേരിൽ ഇത്തരം കൂടിക്കാഴ്ചകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവം നിലവിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
