മാനനഷ്ട കേസ്; മേധാ പട്കര്‍ക്ക് തടവു ശിക്ഷ

  1. Home
  2. National

മാനനഷ്ട കേസ്; മേധാ പട്കര്‍ക്ക് തടവു ശിക്ഷ

MEDHAഇപ്പോഴത്തെ ഡൽഹി ലഫ്റ്റനൻഡ് ഗവര്‍ണര്‍ നവീൻ സക്സേന 2001 ൽ നൽകിയ മാനനഷ്ട കേസിൽ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് തടവു ശിക്ഷ. ദില്ലി സാകേത് കോടതി അഞ്ച് മാസത്തെ തടവിനാണ് മേധാ പട്‌കറെ ശിക്ഷിച്ചത്. 

10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മേധാ പട്കര്‍ക്ക് മേൽക്കോടതിയെ സമീപിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.