നിർജലീകരണം; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  1. Home
  2. National

നിർജലീകരണം; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

IMAGE


എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ നിർജലീകരണത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് 85കാരനായ പവാറിനെ ആശുപത്രിയിലെത്തിച്ചത്. മകളും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയാണ് ഇക്കാര്യം അറിയിച്ചത്.

നിർജലീകരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും 85കാരനായ ശരദ് പവാർ യാത്രകൾ കുറച്ച്വിശ്രമിക്കേണ്ടതുണ്ടെന്നും സുപ്രിയ സുലെ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. യാത്രകൾ കുറയ്ക്കണമെന്നും ജോലിത്തിരക്ക് നിയന്ത്രിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ടെങ്കിലും ജോലിയോടുള്ള താൽപര്യം കാരണം അദ്ദേഹം വിശ്രമിക്കാൻ തയ്യാറാകുന്നില്ലെന്നും സുപ്രിയ പറഞ്ഞു. എല്ലാവരുടെയും കരുതലിനും ആശംസകൾക്കും നന്ദിയും അറിയിച്ചു.

നേരത്തേ ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ രണ്ടിന് ശരദ് പവാറിനെ പുണെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു.