ഡൽഹി സ്‌ഫോടനം: പ്രതികളെ വേട്ടയാടി പിടിക്കാൻ എൻഐഎയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ

  1. Home
  2. National

ഡൽഹി സ്‌ഫോടനം: പ്രതികളെ വേട്ടയാടി പിടിക്കാൻ എൻഐഎയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ

image


ഡൽഹി സ്‌ഫോടനത്തിലെ പ്രതികളെ വേട്ടയാടി പിടിക്കണമെന്ന് കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും ഞങ്ങളുടെ ഏജൻസികളുടെ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് എക്സ് പോസ്റ്റിൽ പറഞ്ഞു.മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗങ്ങൾ വിളിച്ചു ചേർത്തതായും എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്‌ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.