ദില്ലി സ്‌ഫോടനം; ഒരാൾ കസ്റ്റഡിയിൽ ഇന്ന് സൂചന; ഭീകരാക്രമണ സാധ്യത തള്ളാതെ സർക്കാർ

  1. Home
  2. National

ദില്ലി സ്‌ഫോടനം; ഒരാൾ കസ്റ്റഡിയിൽ ഇന്ന് സൂചന; ഭീകരാക്രമണ സാധ്യത തള്ളാതെ സർക്കാർ

image


രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. സ്‌ഫോടനത്തിൽ 10 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു