ദില്ലി ചലോ മാര്‍ച്ച്; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; സംഘര്‍ഷം

  1. Home
  2. National

ദില്ലി ചലോ മാര്‍ച്ച്; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; സംഘര്‍ഷം

delhi chalo


 കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശംഭുവില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു . മാര്‍ച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കര്‍ഷകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് എത്തിയത്. പിന്നീട് അത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. അതിനുപിന്നാലെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗം നടത്തുകയായിരുന്നു.

നിലവില്‍ അവിടുത്തെ സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്‍ നിന്നാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്‍ ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പടെയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയത്. മാര്‍ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്‍റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.