ഡൽഹി കോച്ചിങ് സെന്റർ ദുരന്തം: മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്

  1. Home
  2. National

ഡൽഹി കോച്ചിങ് സെന്റർ ദുരന്തം: മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്

cbi


ഡൽഹിയിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച കോച്ചിങ് സെന്റർ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ.ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് സിബിഐ അറിയിച്ചു. അതേ സമയം മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ സിബിഐ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024 ജൂലൈ 27-ന് ഡൽഹിയിലെ രജീന്ദർ നഗറിലുള്ള റാവു സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ താഴത്തെ ന നിലയിൽ വെള്ളം കയറി മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മരണപ്പെട്ടത്.മലയാളിയായ നെവിൻ ഡാർവിൻ , തെലങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരിച്ച് കയറുകയായിരുന്നു.പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു.