രശ്മിക മന്ദാന ഡീപ്ഫെയ്ക് വിഡിയോ; 19 കാരൻ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

  1. Home
  2. National

രശ്മിക മന്ദാന ഡീപ്ഫെയ്ക് വിഡിയോ; 19 കാരൻ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

reshmika mandhana


നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഡീപ്ഫെയ്ക് വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാറിൽ നിന്നുള്ള 19 കാരനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഡൽഹി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ  കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.  അതേ സമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഇത് ആദ്യമായല്ല, ഒരു നടന്റെ മുഖം ഒറിജിനലിനൊപ്പം മോർഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോർഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.