ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം

  1. Home
  2. National

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം

image


പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി ഡൽഹി സർക്കാർ. വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് നടപടി.ഇന്ധന സംരക്ഷണത്തിനായി 'മേരാ ഭാരത് മേരാ യോഗാൻ' പദ്ധതി നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചു. എല്ലാ തിങ്കളാഴ്ചയും 'മണ്ടേ മെട്രോ' ആയി ആചരിച്ച് മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും മെട്രോയിലാണ് യാത്ര ചെയ്യുക. ഓരോ ആഴ്ചയിലും ഒരു ദിവസം 'നോ വെഹിക്കിൾ ഡേ' ആചരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.സർക്കാർ ഓഫീസുകളിലെ എയർ കണ്ടീഷനറുകൾ 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കാനും തീരുമാനമായി. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് ഡൽഹിയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിദേശ യാത്രകൾ നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ പുതിയ നടപടികൾ.