രണ്ട് മണിക്കൂർ കാത്തുനിന്ന് പോലീസ്; കാണാൻ തയ്യാറാവാതെ രാഹുൽ ഗാന്ധി

രണ്ട് മണിക്കൂർ കാത്ത് നിന്നിട്ടും പോലീസിനെ കാണാൻ തയ്യാറാവാതെ രാഹുൽ ഗാന്ധി. കശ്മീരിലെ പ്രസംഗത്തിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് പറഞ്ഞെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് ദില്ലിയിലുള്ള രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തിയത്. എന്നാൽ രാഹുൽ കാണാൻ തയ്യാറാവാതിരുന്നതോടെ പൊലീസ് നോട്ടീസ് കൈമാറി മടങ്ങി. ഈ മാസം 15ന് ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസിനും പ്രതികരണമുണ്ടായില്ല.
ഇതിനിടെ അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കൃത്യമായ അജണ്ടയോടെയാണ് രാഹുലിനെതിരായ നീക്കം. ഇത് വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി സംഭവം അന്വേഷിക്കണം. ബിജെപിക്കു ഒളിക്കാൻ പലതുമുണ്ടെന്നും പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.