സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു; രാഹുലിന്റെ പരാമർശം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിന്റെ നോട്ടിസ്

  1. Home
  2. National

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു; രാഹുലിന്റെ പരാമർശം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിന്റെ നോട്ടിസ്

rahul


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഡൽഹി പൊലീസിന്റെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. 'സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു' എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലൈംഗിക പീഡന പരാതിയുമായി അദ്ദേഹത്തെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് 'സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി താൻ കേട്ടിട്ടുണ്ടെന്ന്' രാഹുൽ ഗാന്ധി പറഞ്ഞത്. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകാൻ പൊലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നിയമപ്രകാരം നോട്ടിസിന് യഥാസമയം മറുപടി നൽകുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.