വിജയത്തിൽ താൻ സംതൃപ്തനല്ല; ലക്ഷ്യം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ഡി.കെ ശിവകുമാർ

  1. Home
  2. National

വിജയത്തിൽ താൻ സംതൃപ്തനല്ല; ലക്ഷ്യം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ഡി.കെ ശിവകുമാർ

Dk sivakumar


കർണാടകയിലെ  വിജയത്തിൽ താൻ സംതൃപ്‌തനല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. 135 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെയായിരുന്നു കർണാടകയിൽ കോൺഗ്രസ് വിജയിച്ചത്. എന്നാൽ ഈ വിജയത്തിൽ താൻ സന്തോഷവാനല്ലെന്നും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം പ്രണാമം അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേടിയ 135 സീറ്റുകളിൽ ഞാൻ തൃപ്തനല്ല. നമ്മുടെ ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പാണ്. ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസ് മികച്ച പ്രകടനം നടത്തും. അതിനായി കഠിനാധ്വാനം ചെയ്യണമെന്നും ഈ ഒരു ജയം നമ്മളെ മടിയന്മാരാക്കരുതെന്നും ഡികെ ശിലകുമാർ വ്യക്തമാക്കി.

ഭീകരവാദത്തെ തുടർന്ന് ബിജെപിയിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എന്നിട്ടും അവർ ആരോപിക്കുന്നത് കോൺഗ്രസ്‌ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ്. രാജീവ്‌ ഗാന്ധിയും ഇന്ദിര ഗാന്ധിയും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾക്ക് ഭീകരവാദം കാരണമാണ് ജീവൻ നഷ്ടമായതെന്നും സിദ്ധരാമയ്യയും പറഞ്ഞു.