അ‌ഴിമതി ഉണ്ടോ ? അദാനി ഗ്രൂപ്പിനെതിരെ അന്വേഷണവുമായി അമേരിക്ക

  1. Home
  2. National

അ‌ഴിമതി ഉണ്ടോ ? അദാനി ഗ്രൂപ്പിനെതിരെ അന്വേഷണവുമായി അമേരിക്ക

adani


അ​ദാനി ​ഗ്രൂപ്പിന്റെ സ്ഥാപകനായ ​ഗൗതം അദാനിക്ക് എതിരെ അന്വേഷണം തുടങ്ങി അമേരിക്ക. അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും തരത്തിലുളള അ‌ഴിമതികൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് യു എസ് അധികൃതർ. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് ഈ വിവരം പുറത്ത് വിട്ടത്. ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഗൗതം അദാനിയോ അദാനി ഗ്രൂപ്പ് കമ്പനികളോ അ‌ഴിമതികൾ നടത്തിയിട്ടുണ്ടോയെന്ന് എന്ന് പ്രോസിക്യൂട്ടർമാർ അന്വേഷിക്കുകയാണ്.അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

എന്നാൽ ചെയർമാനെതിരായി എന്തെങ്കിലും രീതിയിലുള്ള അന്വേഷണം പുരോ​ഗമിക്കുന്നതായി തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേതെന്ന് കമ്പനി വിശദീകരിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കാൻ അമേരിക്കൻ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങൾ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യുഎസിന്റെ തീരുമാനം.