ഖജനാവ് കാലിയെന്ന പ്രചാരണം വേണ്ട''; വിജയിന് മറുപടിയുമായി സ്റ്റാലിൻ

  1. Home
  2. National

ഖജനാവ് കാലിയെന്ന പ്രചാരണം വേണ്ട''; വിജയിന് മറുപടിയുമായി സ്റ്റാലിൻ

image


തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മുൻ ഡി.എം.കെ സർക്കാരിനെ വിമർശിച്ച വിജയിക്ക് മറുപടിയുമായി ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. സർക്കാരിന്റെ കൈയിൽ പണമില്ലെന്ന തരത്തിൽ തുടക്കത്തിൽ തന്നെ ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കരുതെന്ന് സ്റ്റാലിൻ പറഞ്ഞു.സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

കേന്ദ്ര അവഗണനയെ മറികടന്നും കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചുമാണ് കഴിഞ്ഞ സർക്കാർ എണ്ണമറ്റ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതെന്ന് എന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു.
പത്തുലക്ഷം കോടി രൂപയുടെ കടം ബാക്കിവെച്ച് മുൻ സർക്കാർ ഖജനാവ് കാലിയാക്കിയെന്നാണ് താങ്കൾ പറയുന്നത്. അനുവദനീയമായ പരിധിക്കുള്ളിലാണ് സംസ്ഥാനത്തെ കടം. വോട്ട് ചെയ്ത ജനങ്ങളെ വീണ്ടും പറ്റിച്ച് വഴിതിരിച്ച് വിടരുതെന്നും സ്റ്റാലിൻ പറഞ്ഞു. ഇതോടൊപ്പം വിജയയുടെ ഭരണത്തിൽ തമിഴ്നാടിന്റെ വികസന യാത്ര തുടരാൻ കഴിയട്ടെയെന്നും സ്റ്റാലിൻ ആശംസിച്ചു.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലായിരുന്നു സംസ്ഥാന ഖജനാവ് കാലിയാണെന്ന പരാമർശം വിജയ് നടത്തിയത്.