റെയിൽവേ പോലീസ് വേഷധാരി, എവിടെയും സഞ്ചാരം റെയിൽവേ പൊലീസിന്റെ വേഷത്തിൽ, ഒടുവിൽ കള്ളി വെളിച്ചതായി

  1. Home
  2. National

റെയിൽവേ പോലീസ് വേഷധാരി, എവിടെയും സഞ്ചാരം റെയിൽവേ പൊലീസിന്റെ വേഷത്തിൽ, ഒടുവിൽ കള്ളി വെളിച്ചതായി

RAILWAY


 റെയിൽവേ പൊലീസ് വേഷത്തിൽ ആളുകളെ കബളിപ്പിച്ച 25കാരി പിടിയിൽ. തെലങ്കാനയിലെ നാൽഗോണ്ടയിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി റെയിൽവേ പൊലീസിന്റെ  വേഷത്തിലായിരുന്നു 25കാരി ജഡല മാളവിക നടന്നിരുന്നത്. 2018ൽ റെയിൽവേ പൊലീസ് പരീക്ഷ ബിരുദധാരിയായ യുവതി പാസായിരുന്നു. എന്നാൽ മെഡിക്കൽ ടെസ്റ്റിൽ യുവതി പരാജയപ്പെട്ടിരുന്നു. കാഴ്ചാ പരിമിതി മൂലമാണ് യുവതി മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടത്. 

എന്നാൽ വീട്ടുകാരോടും ബന്ധുക്കളോടും യുവതി ഇക്കാര്യം മറച്ചുവച്ചു. പിന്നാലെ റെയിൽവേ പൊലീസ് വേഷം ധരിച്ച് യാത്രകളും തുടങ്ങി. ജോലി ലഭിക്കാതിരുന്നത് മാതാപിതാക്കളെ വേവലാതിയിലാക്കുമെന്ന തോന്നലിലായിരുന്നു പിന്നീടുള്ള യുവതിയുടെ സാഹസങ്ങൾ.റെയിൽവേ തിരിച്ചറിയൽ രേഖകളും യുവതി കൈയിൽ കരുതിയിരുന്നു. സെക്കന്ദരബാദിൽ നിയമനം ലഭിച്ചതായാണ് യുവതി ബന്ധുക്കളോടും കുടുംബത്തേയും അറിയിച്ചിരുന്നത്. പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും യൂണിഫോമിൽ യുവതി എത്തിയത്. വനിത ദിനത്തിൽ യുവതി ഒരു പരിപാടിയിൽ അതിഥിയായും എത്തി. അതും യൂണിഫോമിൽ തന്നെ. 

റെയിൽവേ പോലീസ് എന്ന് വരുത്തി തീർത്തായിരുന്നു വിവാഹ ആലോചനകളും നടന്നിരുന്നത്. വിവാഹ നിശ്ചയ ചടങ്ങിനും യുവതി റെയിൽവേ പോലീസ് യൂണിഫോമിൽ എത്തി. ഇത് വരനിൽ സംശയമുണ്ടാക്കി. വരനും വിവരം തിരക്കി റെയിൽവേ പോലീസിനെ സമീപിച്ചു.   പിന്നാലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ യുവതി കുടുങ്ങുകയായിരുന്നു. മറ്റ് ചിലരും യുവതിയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ സംശയം ഉന്നയിച്ചിരുന്നു.