നിശാക്ലബ്ബിൽനിന്ന് ഇറങ്ങി ലഹരിയിൽ മുങ്ങിയ യുവതിയുടെ പരാക്രമങ്ങൾ; നെറ്റിസൻസിനിടയിൽ വൈറൽ

  1. Home
  2. National

നിശാക്ലബ്ബിൽനിന്ന് ഇറങ്ങി ലഹരിയിൽ മുങ്ങിയ യുവതിയുടെ പരാക്രമങ്ങൾ; നെറ്റിസൻസിനിടയിൽ വൈറൽ

club


ലക്‌നൗ ഗോമതി നഗറിലെ സമ്മിറ്റ് ബിൽഡിംഗിലുള്ള നിശാക്ലബ്ബിൽനിന്നു മദ്യപിച്ചിറങ്ങിയ യുവതി അവിടയുണ്ടായിരുന്ന യുവാക്കളുമായി വഴക്കിടുകയും അടിപിടി കൂടുകയും ചെയ്യുന്ന സംഭവം നെറ്റിസൻസിനിടയിൽ വൈറലായി. 
വീഡിയോയിൽ യുവതി അധിക്ഷേപിക്കുന്നതും ചീത്ത പറയുന്നതും കാണാം. യുവതി  ദേഷ്യത്തോടെ ഒരു ആൺകുട്ടിയുടെ അടുത്തേക്കുചെന്നു. അവർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. തുടർന്ന് അടിപിടിയും. സംഭവം കണ്ട് അവിടയെത്തിയ യുവാക്കളുമായും യുവതി ബഹളമുണ്ടാക്കുന്നു. അവരുമായും പിടിവലിയുണ്ടാകുന്നു.

തിരക്കേറിയ സമയത്താണു മദ്യപിച്ചു ലക്കുകെട്ട യുവതി ബഹളമുണ്ടാക്കുന്നത്. യുവതി പ്രകോപിതയാകാൻ കാരണമെന്തെന്ന് വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. കൂട്ട ബഹളം ഉണ്ടാകുന്നതിനു മുമ്പ് അവിടേക്കെത്തിയ സെക്യൂരിറ്റി ഗാർഡുകൾ അവരെ ശാന്തരാക്കുകയും യുവതിയെയും യുവാക്കളെയും പറഞ്ഞുവിടുകയുമായിരുന്നു. 

സമ്മിറ്റ് ബിൽഡിംഗിൽ ഇത്തരത്തിലുള്ള ബഹളങ്ങളും അടിപിടികളും പതിവാണെന്നു വീഡിയോയ്ക്കു ലഭിച്ച പ്രതികരണങ്ങളിൽ പറയുന്നു. മദ്യപിച്ചെത്തിയ യുവതിയുമായി വഴക്കുണ്ടായതുകൊണ്ടാണ് സംഭവം വൈറലായതെന്നും പ്രതികരണങ്ങളിൽ പറയുന്നു.