ഉത്തരാഖണ്ഡിലെ ചമോലിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.21നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ജില്ലയിലെ ജ്യോതിർമഠത്തിന് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചമോലി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
