വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി; സൂനാമി ഭീഷണിയില്ല

  1. Home
  2. National

വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി; സൂനാമി ഭീഷണിയില്ല

    earthquake    


ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്ര തീരത്തിന് സമീപം ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി.

കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠനക ഗവേഷണ കേന്ദ്രം പറഞ്ഞു. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രബിന്ദു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ  ആളപായമോ നാശനഷ്ടമോ റിപ്പോർട്ടു ചെയ്തിട്ടില്ല.ദിവസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സുമാത്രയിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. 23 പേരാണ് മരിച്ചത്. നിരവധിപേരെ കാണാതായി.