ഝാർഖണ്ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഇഡി അന്വേഷണം തുടങ്ങി
ഝാർഖണ്ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.സംസ്ഥാന പൊലീസ് സിഐഡി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ലഭിച്ച പരാതികളും സംസ്ഥാന പൊലീസ് സിഐഡി വിഭാഗം രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ലഭിച്ച മറ്റ് പരാതികളും അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
പ്രധാനമായും ഝാർഖണ്ഡ് ജനറൽ ഗ്രാജുവേറ്റ് ലെവൽ കമ്പൈൻഡ് മത്സര പരീക്ഷയിലെ ക്രമക്കേടുകളാണ് അന്വേഷണ പരിധിയിലുള്ളത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാനത്ത് 17 ദിവസമായി പ്രതിഷേധം തുടരുകയാണ്.സമരക്കാരുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ വ്യക്തമാക്കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല.
അതിനിടെ, പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിവാദം ശക്തമായതോടെ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലും വൻ അഴിച്ചുപണി നടന്നു. കമ്മിഷൻ അംഗങ്ങളായ അജീത ഭട്ടാചാര്യ, അനിമ ഹാൻസ്‌ദ, ജമാൽ അഹമ്മദ് എന്നിവർ ഞായറാഴ്ച രാജിവച്ചു.പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഝാർഖണ്ഡ് സിഐഡി ഇവരെ വിളിപ്പിച്ചതിന് പിന്നാലെയാണ് രാജി.
