നാഷണൽ ഹെറാൾഡ് കേസിൽ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാർക്കും എതിരെയുള്ള ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു

  1. Home
  2. National

നാഷണൽ ഹെറാൾഡ് കേസിൽ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാർക്കും എതിരെയുള്ള ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു

national herald case


നാഷണൽ ഹെറാൾഡ് കള്ളപ്പണ ഇടപാട് കേസിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം കൂടുതൽ കടുപ്പിക്കുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറെയും ഇ.ഡിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി

രേവന്ത് റെഡ്ഡിയും ഡി കെ ശിവകുമാറും യങ് ഇന്ത്യ ലിമിറ്റഡിന് തുക നൽകിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഡി കെ ശിവകുമാർ 25 ലക്ഷം രൂപ നേരിട്ടും 2 കോടി ട്രസ്റ്റ് വഴിയും നൽകി. രേവന്ത് റെഡ്ഡി നിരവധി ആളുകളോട് യങ് ഇന്ത്യയ്ക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടു. 80 ലക്ഷം രൂപ രേവന്ത് റെഡ്ഡി വഴി യങ് ഇന്ത്യ ലിമിറ്റഡിലെത്തി എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഈ തുകകൾ 2022-ൽ യങ് ഇന്ത്യാ ലിമിറ്റഡിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇ ഡി പറയുന്നത്. തുക എങ്ങനെ ചെലവാക്കിയെന്നതിൽ വ്യക്തത ഇല്ലെന്നും ഇ ഡി പറയുന്നു.

നാഷണൽ ഹെറാൾഡ് കള്ളപ്പണ ഇടപാട് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ ഇ ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.