തനിക്കും ഭർതൃ പിതാവിനുമെതിരെ ഇഡി അന്വേഷണം; മോഡൽ അനുകൃതി ഗുസൈൻ റാവത്ത് ഉടൻ ബിജെപിയിൽ ചേരുമെന്ന് സൂചന

  1. Home
  2. National

തനിക്കും ഭർതൃ പിതാവിനുമെതിരെ ഇഡി അന്വേഷണം; മോഡൽ അനുകൃതി ഗുസൈൻ റാവത്ത് ഉടൻ ബിജെപിയിൽ ചേരുമെന്ന് സൂചന

anu krithi


മുൻ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിൻ്റെ മരുമകളും മോഡലും രാഷ്ട്രീയ നേതാവുമായ അനുകൃതി ഗുസൈൻ റാവത്ത് കോൺഗ്രസ് വിട്ടു. ഉടൻ തന്നെ ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. വനം കുംഭകോണവുമായി ബന്ധപ്പെട്ട് അനുകൃതിയോടും ഹരക് സിംഗ് റാവത്തിനോടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.

ഫെബ്രുവരിയിൽ മുൻ സംസ്ഥാന വനം മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരക് സിംഗ് റാവത്തിനെയും അനുകൃതിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 2019-ൽ കോർബറ്റ് നാഷണൽ പാർക്കിലെ പക്രോ ടൈഗർ റിസർവ് റേഞ്ചിൽ ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റിയതുൾപ്പടെ നിയമവിരുദ്ധ കേസുകളാണ് റാവത്തിനെതിരെയുള്ളത്.