പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്: പിന്നിൽ ബി.ജെ.പി - കോൺഗ്രസ് ബന്ധമെന്ന് അരവിന്ദ് കെജ്‌രിവാൾ

  1. Home
  2. National

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്: പിന്നിൽ ബി.ജെ.പി - കോൺഗ്രസ് ബന്ധമെന്ന് അരവിന്ദ് കെജ്‌രിവാൾ

kejriwal


പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്: പിന്നിൽ ബി.ജെ.പി - കോൺഗ്രസ് ബന്ധമെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിനെ ശക്തമായി വിമർശിച്ച് എ.എ.പി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. റെയ്ഡിന് പിന്നിൽ ബി.ജെ.പി - കോൺഗ്രസ് അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളെ രാഷ്ട്രീയമായി ദുർബ്ബലപ്പെടുത്താൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പരസ്യമായ പരാതികൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി റെയ്ഡ് ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികാര ബുദ്ധിയോടെയുള്ള നടപടിയെന്ന് സി.പി.ഐ

കേരളത്തിൽ നടന്ന ഇ.ഡി റെയ്ഡ് തികഞ്ഞ രാഷ്ട്രീയ വേട്ടയാണെന്ന് സി.പി.ഐ പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. തികച്ചും പ്രതികാര ബുദ്ധിയോടെയുള്ള ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല; രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് ഒരേസമയം ഇ.ഡി പരിശോധന നടത്തിയത്. കണ്ണൂരിലെ വസതിയിൽ നടന്ന പരിശോധന അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. എന്നാൽ, ഇരു സ്ഥലങ്ങളിൽ നിന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇ.ഡിയുടെ സെർച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇ.ഡി റെയ്ഡ് വാർത്തയറിഞ്ഞ് വൻതോതിൽ സി.പി.എം പ്രവർത്തകരാണ് പ്രതിഷേധവുമായി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ തടിച്ചുകൂടിയത്. തന്റെ വീട്ടിൽ നടന്നത് സംഘപരിവാറിന്റെ കൃത്യമായ രാഷ്ട്രീയ വേട്ടയാണെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

English Slug: Arvind Kejriwal alleges BJP Congress nexus behind ED raid at Opposition Leader Pinarayi Vijayan residence.