രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു

  1. Home
  2. National

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു

image


രാജസ്ഥാനിൽ റോഡ് നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്ക് പരുക്കേറ്റു. ജുൻജുനു ജില്ലയിലെ ഉദയ്പൂർവാട്ടി മേഖലയിലെ ഛപോലി ഗ്രാമത്തിലാണ് അപകടം.

റോഡ് നിർമാണത്തിനിടെ ചരലും മണലും കൂട്ടിക്കലർത്താൻ ഉപയോഗിക്കുന്ന യന്ത്രം ഹൈടെൻഷൻ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. യന്ത്രത്തിൽ വൈദ്യുതി പ്രവഹിച്ചതോടെ തൊഴിലാളികൾക്ക് ഷോക്കേൽക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് സുരക്ഷാവീഴ്ച ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതിത്തൂണുകളും ലൈനുകളും മരങ്ങളിൽ തട്ടുന്ന നിലയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രിഡ് സബ്സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ജീവനക്കാരാരും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

അപകടസാധ്യതകൾ പരിഹരിക്കുന്നതിൽ ഭരണകൂടത്തിനും വൈദ്യുതി വകുപ്പിനും വീഴ്ച സംഭവിച്ചതായും നാട്ടുകാർ ആരോപിച്ചു.