മഹാരാഷ്ട്രയിലെ റായ്ഗഡിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

  1. Home
  2. National

മഹാരാഷ്ട്രയിലെ റായ്ഗഡിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

mp


മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുണെ ആലന്ദിയിലുള്ള 'വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിങ് സെന്ററിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ കൗമാരക്കാരായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ സംഘം വൈകീട്ടോടെയാണ് കടൽത്തീരത്ത് എത്തിയത്. ഇവരിൽ കടലിലിറങ്ങിയ എട്ട് കുട്ടികൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വാട്ടർ സ്പോർട്സ് സംഘമാണ് മൃതദേഹങ്ങൾ കടലിൽനിന്ന് പുറത്തെടുത്തത്. പോലീസും പ്രദേശവാസികളും ചേർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും തുടർന്നുള്ള നിയമനടപടികൾക്കുമായി ആശുപത്രിയിലേക്ക് മാറ്റി.