ആറു സംസ്ഥാനങ്ങളിൽ കൂടി SSR നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; അന്തിമ പട്ടിക ജനുവരി 21-ന്

  1. Home
  2. National

ആറു സംസ്ഥാനങ്ങളിൽ കൂടി SSR നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; അന്തിമ പട്ടിക ജനുവരി 21-ന്

election commission of india


നാല് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം ആറിടങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണത്തിന് (SSR) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. അരുണാചൽ പ്രദേശ്, മിസോറാം, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഡ്, ദാദ്ര ആന്റ് നഗർ ഹവേലി - ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കമ്മീഷൻ പരിഷ്‌കരണം പ്രഖ്യാപിച്ചത്. 2027 ജനുവരി 21-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.

കരട് വോട്ടർപട്ടിക നവംബർ 30-ന് പ്രസിദ്ധീകരിക്കും. തുടർന്ന് ഡിസംബർ 30 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. അർഹരായ പുതിയ വോട്ടർമാരെ ഉൾപ്പെടുത്താനും അനർഹരായവരെ നീക്കം ചെയ്യാനുമാണ് ഈ നടപടി. ഈ പ്രദേശങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) നേരത്തെ പൂർത്തിയായിരുന്നു.

പുതിയ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ ആകെ എസ്.എസ്.ആർ നടക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം 23 ആയി ഉയർന്നു. 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കിയാണ് വോട്ടർപട്ടിക പുതുക്കുന്നത്.