വീട്ടിൽ ചാർജ് ചെയ്യാൻ വച്ച സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; കടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  1. Home
  2. National

വീട്ടിൽ ചാർജ് ചെയ്യാൻ വച്ച സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; കടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SCOOTER


വീട്ടിനകത്ത് ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ. അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് ഒഴിവായി. കർണാടകയിലെ മാണ്ഡ്യയാണ് സംഭവം. റൂട്ട് ഇലക്ട്രിക് കമ്പനിയുടെ ബൈക്കാണ് കത്തിനശിച്ചത്.  തന്നെ വണ്ടി പൊട്ടിത്തെറിച്ചു.  ആറ് മാസം മുമ്പ് 85000 രൂപ കൊടുത്താണ് മുത്തുരാജ് സ്‌കൂട്ടർ വാങ്ങിയത്.  രാവിലെ എട്ടരയോടെ ചാർജ് ചെയ്യാനായി വീട്ടിനകത്ത് കുത്തിയിട്ടതായിരുന്നു  ഉടമയായ മുത്തുരാജ്. കുത്തിയിട്ട് നിമിഷങ്ങൾക്കകംമാണ്ഡ്യ ജില്ലയിൽ മഡ്ഡുർ താലൂക്കിലെ വലഗേരെഹള്ളിയിലാണ് സംഭവം.

വീടിനുള്ളിൽ അഞ്ച് പേർ  ഉള്ളപ്പോഴായിരുന്നു സംഭവം. അപകടസമയത്ത് എല്ലാവരും സ്‌കൂട്ടറിൽ നിന്ന് അകലെ ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.  അതേസമയം, സ്ഫോടനത്തിൽ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവയടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചു.