മദ്യം നൽകിയില്ല; മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

  1. Home
  2. National

മദ്യം നൽകിയില്ല; മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

Crime


മദ്യം നൽകാത്തതിനു മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. ‍ഡൽഹി ന്യൂ ഹൈബത്പുരിലെ മദ്യക്കടയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഹരി ഓം ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെ കടയിലെത്തിയ മൂന്നു ചെറുപ്പക്കാർ മദ്യം ആവശ്യപ്പെട്ടു. കടയുടെ വാതിലിൽ ആഞ്ഞടിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ജീവനക്കാരനും യുവാക്കളുമായി തർക്കമുണ്ടായി. 

ഇതിനിടെയാണ് മൂന്നംഗ സംഘത്തിലെ ഒരാൾ വെടിവച്ചത്. പരുക്കേറ്റ ഹരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.