വിവാദങ്ങൾക്ക് വിരാമം; ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി
കൈക്കൂലി വാങ്ങി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി.സേവനകാലാവധി അവസാനിക്കാൻ അഞ്ചു വർഷം ബാക്കി നിൽക്കെ നിർബന്ധിത വിരമിക്കൽ നിർദേശിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഇതുസംബന്ധിച്ച ഉത്തരവ് മൂന്ന് ദിവസം മുൻപാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇറക്കിയത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ ഇപ്പോൾ കശ്മീരിൽ ഡപ്യൂട്ടി ഡയറക്ടറായി തുടരവേയാണ് സർവീസിൽ നിന്നും നീക്കിയത്.സംസ്ഥാനത്തു ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി. രാധാകൃഷ്ണൻ
