ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും തെരഞ്ഞെടുപ്പ് സംവരണവും ഉറപ്പാക്കണം: രാഷ്ട്രപതിക്ക് യൂത്ത് കോൺഗ്രസ് നിവേദനം

  1. Home
  2. National

ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും തെരഞ്ഞെടുപ്പ് സംവരണവും ഉറപ്പാക്കണം: രാഷ്ട്രപതിക്ക് യൂത്ത് കോൺഗ്രസ് നിവേദനം

congress


ഭിന്നശേഷിക്കാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെയുള്ള ജനാധിപത്യ സ്ഥാപനങ്ങളിൽ മതിയായ രാഷ്ട്രീയ പ്രാതിനിധ്യവും തിരഞ്ഞെടുപ്പ് സംവരണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം കൈമാറിയത്.

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സാമൂഹിക ഉൾച്ചേരലും ഉറപ്പാക്കുന്നതിനായി രാജ്യത്ത് വിവിധ നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും ജനപ്രതിനിധി സ്ഥാപനങ്ങളിലെ അവരുടെ പങ്കാളിത്തം ഇപ്പോഴും പരിമിതമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമായി എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാർക്ക് യഥാർഥ പ്രാതിനിധ്യം ലഭിക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.