യുജിസി നെറ്റ് ഉത്തരസൂചികയിലെ പിഴവ്; പുനഃപരിശോധിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

  1. Home
  2. National

യുജിസി നെറ്റ് ഉത്തരസൂചികയിലെ പിഴവ്; പുനഃപരിശോധിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

image


യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലെ പിഴവുകൾ സംബന്ധിച്ച പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിദഗ്ധ സമിതി പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരസൂചികയിലെ പിഴവുകൾ ഉദ്യോഗാർഥികളുടെ റാങ്കിനെയും യോഗ്യതയെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു മാർക്കിന്റെ വ്യത്യാസം പോലും ഉദ്യോഗാർഥികളുടെ മെറിറ്റിലും യോഗ്യതാ നിർണയത്തിലും നിർണായകമാകാം. അതിനാൽ വിഷയത്തിൽ അടിയന്തര പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ജൂൺ 22 മുതൽ 30 വരെ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലാണ് പിഴവുണ്ടെന്ന പരാതി ഉയർന്നത്. 7,27,506 ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്. ഓഗസ്റ്റിലായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അഞ്ച് ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.