ഇ.വി.എമ്മിൽ തിരിമറി: 412 വോട്ടിനുശേഷം വിവിപാറ്റിൽ ലൈറ്റ് തെളിഞ്ഞില്ല; കൊളത്തൂർ തെരഞ്ഞെടുപ്പിൽ കൃത്രിമമെന്ന് ഡി.എം.കെ
എം.കെ. സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നതായി ഡി.എം.കെ ആരോപിച്ചു. സ്റ്റാലിന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ ഭൂരിഭാഗം ഇ.വി.എമ്മുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.എം.കെ അറിയിച്ചു.
ചന്താദ്രിപേട്ടിൽ നടന്ന പരിശോധനയിൽ കൊളത്തൂരിലെ എട്ട് ഇ.വി.എമ്മുകളിൽ മൂന്നെണ്ണത്തിലും പ്രശ്നങ്ങൾ കണ്ടെത്തി. മോക്ക് പോളിനിടെ 412 വോട്ടിനു ശേഷം വിവിപാറ്റ് യന്ത്രത്തിൽ ലൈറ്റ് തെളിയുന്നില്ലെന്നും, 157-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ഇ.വി.എമ്മിലെ അഡ്രസ് ടാഗിൽ തിരിമറി നടന്നിട്ടുണ്ടെന്നും ഡി.എം.കെ നിയമസെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു. എന്നാൽ ഇത് സാങ്കേതിക തകരാർ മാത്രമാണെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സമീരൻ നൽകുന്ന വിശദീകരണം.
