പ്രണയപ്പക; വിവാഹദിവസം മുൻ കാമുകന്‍റെ മുഖത്ത് ടോയ് ലെറ്റ് ക്ലീനർ ഒഴിച്ച് യുവതി

  1. Home
  2. National

പ്രണയപ്പക; വിവാഹദിവസം മുൻ കാമുകന്‍റെ മുഖത്ത് ടോയ് ലെറ്റ് ക്ലീനർ ഒഴിച്ച് യുവതി

accid attack


പ്രണയപ്പകയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിവാഹദിവസം തന്നെ തേച്ചൊട്ടിച്ചുപോയ കാമുകന്‍റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം.

പരാതിയെത്തുടർന്ന് യുവതിക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ്റൗ​നി സ്വ​ദേ​ശി രാ​കേ​ഷ് ബി​ന്ദും ലക്ഷ്മിയും തമ്മിൽ ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നു. എ​ന്നാ​ല്‍ യു​വാ​വ് പി​ന്നീ​ട് ബ​ന്ധ​ത്തി​ല്‍നിന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു ത​യാ​റാകുകയായിരുന്നു.

വി​വാ​ഹ​ച്ചടങ്ങുകൾ ന​ട​ക്കു​ന്ന വേ​ദി​യി​ലെ​ത്തി​യ ല​ക്ഷ്മി പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി കൈ​വ​ശം ക​രു​തി​യി​രു​ന്ന ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ യുവാവിന്‍റെ ഒഴിക്കുകയായിരുന്നു.