ഇന്ധന കയറ്റുമതി തീരുവയിൽ ഇളവ്; പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തി

  1. Home
  2. National

ഇന്ധന കയറ്റുമതി തീരുവയിൽ ഇളവ്; പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തി

image


പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിരക്കുകൾ പ്രകാരം പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായി കുറച്ചു. ഡീസലിന്റെ തീരുവ 16.5 രൂപയിൽ നിന്ന് 13.5 രൂപയായും വിമാന ഇന്ധനത്തിന്റേത് 16 രൂപയിൽ നിന്ന് 9.5 രൂപയായും കുറച്ചിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതിനാണ് കേന്ദ്ര സർക്കാർ നടപടി.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 2026 മാർച്ച് 27 മുതലാണ് അധിക കയറ്റുമതി തീരുവ ഏർപ്പെടുത്തിയിരുന്നത്.അതേസമയം, കയറ്റുമതി തീരുവ കുറച്ചെങ്കിലും വിപണിയിലെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതേസമയം രാജ്യത്ത് നാല് തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു