ഡൽഹിയിൽ സിഎൻജി സ്റ്റേഷനിൽ സ്ഫോടനം; മൂന്ന് ജീവനക്കാർ മരിച്ചു, നാലുപേർക്ക് പരിക്ക്

  1. Home
  2. National

ഡൽഹിയിൽ സിഎൻജി സ്റ്റേഷനിൽ സ്ഫോടനം; മൂന്ന് ജീവനക്കാർ മരിച്ചു, നാലുപേർക്ക് പരിക്ക്

delhi blast


ഡൽഹിയിലെ ടിക്കിരി കലാനിൽ സിഎൻജി സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാർ മരിച്ചു. മരിച്ചവരിൽ ഒരാൾ ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.

ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള പമ്പിൽ, റിഫില്ലിങ് ട്രക്കിൽനിന്ന് ഗ്യാസ് മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. ഗ്യാസ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

ഗ്യാസ് നിറയ്ക്കുന്നതിലുണ്ടായ അശ്രദ്ധയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.