നാഗാലാൻഡിൽ സ്‌ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു, നാലുപേർക്ക് പരിക്ക്
നാഗാലാൻഡിലെ ചുമൗകെഡിമ ജില്ലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു അസം റൈഫിൾസ് ജവാന് വീരമൃത്യു. നാലു ജവാൻമാർക്ക് പരുക്കേറ്റു. അസം റൈഫിൾസിന്റെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ച ജവാന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവിശ്യമായ ചികിത്സ നൽകിവരികയാണ്.
സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്‍റ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സൈനിക നീക്കം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ അമിത് ശുക്ള പറഞ്ഞു.
