കണ്ണിന് ശസ്ത്രക്രിയ; ഷാരൂഖ് ഖാൻ അമേരിക്കയിലേക്ക്
ഷാരൂഖ് ഖാൻ നേത്ര ശസ്ത്രക്രിയയ്ക്കായി ന്യൂയോർക്കിലേക്ക്. സൂപ്പർസ്റ്റാറുമായി അടുത്ത വൃത്തങ്ങളാണ് ഒരു ദേശീയ ചാനലിനോട് ഇക്കാര്യം പറഞ്ഞത്. ഈ വർഷമാദ്യം, ഐപിഎല്ലിനിടെ നിർജലീകരണവും ഹീറ്റ് സ്ട്രോക്കും കാരണം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം, താരം ഐപിഎൽ ഫൈനൽ കാണാനെത്തിയിരുന്നു.
എന്നാൽ കണ്ണിനു നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തതയില്ല. എന്നാൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ചാനൽ റിപ്പോർട്ട് ചെയ്തിട്ടില്ല. "കിംഗ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.