കല്യാണപ്പന്തലിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അമ്മ; തടഞ്ഞവർക്ക് നേരെ മുളകുപൊടി പ്രയോഗവും

  1. Home
  2. National

കല്യാണപ്പന്തലിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അമ്മ; തടഞ്ഞവർക്ക് നേരെ മുളകുപൊടി പ്രയോഗവും

family-kidnaps-bride


ആന്ധ്രാപ്രദേശിൽ വിവാഹ വേദിയിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബന്ധുക്കൾ. കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. വധു സ്നേഹയെ വീട്ടുകാർ ബലമായി കല്യാണപ്പന്തലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്നേഹയുടെയും ബത്തിന വെങ്കടാനന്ദിന്റെയും വിവാഹം തീരുമാനിച്ചിരുന്ന കാഡിയം പ്രദേശത്തെ ഒരു ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവമുണ്ടായത്.
വിവാഹ സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

സ്നേഹയുടെ അമ്മ, സഹോദരൻ, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്നാണ് യുവതിയെ ബലമായി വലിച്ചിഴയ്ക്കുന്നതെന്നത് ഇതിൽ വ്യക്തമാണ്. പലരും സ്നേഹയെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചെങ്കിലും അവരുടെ കണ്ണിൽ ഇവർ മുളകുപൊടി വിതറി. ഒടുവിൽ സ്നേഹയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വരനും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു. ഇതിനിടെ വെങ്കടാനന്ദിന്റെ ഒരു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സ്നേഹയുടെ കുടുംബത്തിനെതിരെ ആക്രമണം, തട്ടിക്കൊണ്ടുപോകാൻ ശ്രമം, സ്വർണ മോഷണം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ വിവാഹം മുടക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. വെങ്കടാനന്ദിന്റെ കുടുംബമാണ് സ്‌നേഹയുടെ കുടുംബത്തിനെതിരെ പരാതി നൽകിയതെന്ന് കാഡിയം സർക്കിൾ ഇൻസ്പെക്ടർ ബി തുളസീധർ പറഞ്ഞു.