വിവാദങ്ങൾക്കൊടുവിൽ എഫ്‌സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിട്ടു

  1. Home
  2. National

വിവാദങ്ങൾക്കൊടുവിൽ എഫ്‌സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിട്ടു

lok sabha


വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ എഫ്‌സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ 31 അംഗ ജെപിസിയുടെ പരിഗണനയ്ക്ക് വിട്ടത്. 21 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമാണ് സമിതിയിലുണ്ടാകുക.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്നും പിൻവലിക്കണമെന്നും കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ ജെപിസിയിൽ ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെയും ക്രിസ്ത്യൻ സംഘടനകളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ ജെപിസിക്ക് വിട്ടത്.ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി

ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടനിലക്കാർ വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ചർച്ച നടത്തും. ഇടനിലക്കാരുമായി ചർച്ചയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിലും അതിന്റെ ദുരുപയോഗം തടയുന്നതിലും കൂടുതൽ നിയന്ത്രണം ലക്ഷ്യമിട്ടാണ് ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ബിൽ ന്യൂനപക്ഷ സംഘടനകളെ ലക്ഷ്യമിടുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെയും ചില സംഘടനകളുടെയും ആരോപണം.