ഉത്തർപ്രദേശിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; 12 പേർ കുടുങ്ങി കിടക്കുന്നു; രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്

  1. Home
  2. National

ഉത്തർപ്രദേശിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; 12 പേർ കുടുങ്ങി കിടക്കുന്നു; രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്

fire

ലക്‌നോവിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. 12ഓളം പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതാണ് റിപ്പോർട്ട്. ഇന്ന് ഉച്ചകഴിഞ്ഞ് ലഖ്‌നൗവിലെ അലിഗഞ്ചിൽ മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനകത്ത് മുഴുവനായി തീപടർന്നിട്ടുണ്ടെന്നാണ് വിവരം. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്