ദക്ഷിണ മുംബൈയിലെ ആദായനികുതി ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം

  1. Home
  2. National

ദക്ഷിണ മുംബൈയിലെ ആദായനികുതി ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം

fire


ദക്ഷിണ മുംബൈയിലെ ചർച്ച്‌ഗേറ്റിലുള്ള ആദായനികുതി ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. ഏഴ് നില കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ഓടെ തീപിടിത്തമുണ്ടായത്. ആളപായമില്ല.

ആദായനികുതി വകുപ്പിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന ആയ്കർ ഭവനിലാണ് തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

 നാല് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുകയാണ്. മുംബൈ പൊലീസും നഗരസഭാ ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്.