മധ്യപ്രദേശിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ ഭസ്മ ആരതിയ്ക്കിടെ തീപിടിത്തം; 13 പുരോഹിതർക്ക് പരിക്ക്

  1. Home
  2. National

മധ്യപ്രദേശിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ ഭസ്മ ആരതിയ്ക്കിടെ തീപിടിത്തം; 13 പുരോഹിതർക്ക് പരിക്ക്

mp


മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപ്രതീക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചതെന്ന് ജില്ലാ കലക്ടർ നീരജ് സിങ് പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയിൽ അന്വേഷണം നടക്കും. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരുവിന് അടക്കം പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.