ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; മൂന്ന് മരണം

  1. Home
  2. National

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; മൂന്ന് മരണം

delhi fire


ഡൽഹി തുഗ്ലക്കാബാദിലെ അഞ്ച് നില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. പുക ശ്വസിച്ച് കെട്ടിടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2:25ഓടെയായിരുന്നു അപകടം.

ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. പാർക്കിംഗിലുണ്ടായിരുന്ന മറ്റ് ഏഴ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയും, വാഹനങ്ങൾ കത്തിയുണ്ടായ കനത്ത പുക ഗോവണിയിലൂടെ മുകളിലെ നിലകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. പുക നിറഞ്ഞതോടെ താമസക്കാർക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നതാണ് മരണത്തിന് കാരണമായത്. ഫയർഫോഴ്സ് എത്തി പുലർച്ചെ നാല് മണിയോടെ തീ പൂർണ്ണമായി അണച്ചു.