കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ബ്ലോക്കിൽ തീപിടിത്തം; രേഖകൾ നശിച്ചു
ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കി.എസി യൂണിറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഈ ഭാഗത്തെ കംപ്യൂട്ടറുകളും രേഖകളും അടക്കം കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.